അടുത്തിടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. ‘എന്റെ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു’ എന്ന കുറിപ്പോടെ അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗദ് പങ്കുവെച്ചിരുന്നു.
അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്ന കാര്യം ജഗദ് അറിയിച്ചത്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുന്നതും അവിടെയുണ്ടായിരുന്ന നർത്തകരിൽ ഒരാൾ ജഗദിനെ നൃത്തം ചെയ്യാൻ ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം. ശേഷം,അവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ജഗത് പെട്ടെന്ന് ഒരു മോതിരം എടുത്ത് അമലയോട് വിവാഹാഭ്യർഥന നടത്തുന്നതും കാണാം. അമല പോൾ സന്തോഷത്തോടെ മോതിരം സ്വീകരിക്കുകയും ജഗദിന് സ്‌നേഹ ചുംബനം നൽകുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
മ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നിവയാണ് അമലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പൃഥിരാജ് നായകാനായി എത്തുന്ന ബ്ലെസി ചിത്രം ആടുജീവിതമാണ് തിയേറ്ററിലെത്താനുള്ള താരത്തിന്റെ ചിത്രം.
View this post on Instagram
ad
View this post on Instagram