അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഐഫോണ്‍ നഷ്ടപ്പെട്ടെന്ന പരാതിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല.
ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി റൗട്ടേല സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു. പൊലീസിനു നൽകിയ പരാതിയുടെ പകർപ്പും നടി പങ്കുവച്ചു. പിന്നാലെ അഹമ്മദാബാദ് പോലീസും വിഷയത്തില്‍ ഇടപെട്ടു. കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ നടിയോട് ആവശ്യപ്പെടുകയും ചെയ്തു.
”അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് എന്റെ 24 കാരറ്റ് സ്വർണ ഐ ഫോൺ നഷ്ടമായി! ആരെങ്കിലും അത് കണ്ടെത്തുകയാണെങ്കിൽ ദയവായി എത്രയും വേഗം എന്നെ അറിയിക്കൂ” എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി റൗട്ടേല സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു
ശനിയാഴ്ചയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ പാക്കിസ്ഥാൻ ലോക കപ്പ് മത്സരം നടന്നത്. ഈ മത്സരം കാണാൻ പോകുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. മത്സരത്തിനിടെ പകർത്തിയ വീഡിയോയും താരം പോസ്റ്റ് ചെയ്തു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ad
View this post on Instagram