സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടം പിടിച്ചു. സാമൂഹികക്ഷേമ പദ്ധതികൾക്കായി സമ്പത്ത് ചെലവിടുന്നതിൽ ഇത്തവണയും മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്.
107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്. മലയാളികളിൽ ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 93 കോടിയുമായി രണ്ടാം സ്ഥാനത്തും വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്
View this post on Instagram