സംസ്ഥാനത്താകെ സമരകാഹളം തീർത്ത് കോൺഗ്രസ്

കോഴിക്കോട്/കണ്ണൂര്: സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സെക്രട്ടേറിയേറ്റിലും കലക്ടറേറ്റുകളിലേക്കും കോണ്ഗ്രസ്്, യു ഡി എഫ് പ്രവര്ത്തകര് മാര്ച്ച് നടത്തുകയാണ്.കോഴിക്കോട് കലക്ടേറ്റിലേക്കു നടത്തിയ മാര്ച്ചില് സംഘര്ഷം. പ്രവര്ത്തകര്ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്ത് കലക്ടേററ്റിലേക്കു മാര്ച്ച് നടത്തിയ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവര്ത്തകര് ബാരിക്കേഡിനു മുകളില് കയറി പ്രതിഷേധിച്ചു.

 

അതേസമയം, കണ്ണൂരില്‍ അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്നും വ്യക്തമാക്കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനു പൊലീസ് നോട്ടീസ് നല്‍കി. ഇവിടെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണു മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണ് സുധാകരന് ഇന്നു രാവിലെ നോട്ടിസ് നല്‍കിയത്. മാര്‍ച്ചിനിടെ പൊലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകനെന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടിസില്‍ പറയുന്നത്.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles