ജൂൺ 11 ന് ജാങ്കോ സ്പേസ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന “പെണ്ണമ്മ “എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ അമ്മയും മകളും മാത്രം അടങ്ങുന്ന കുടുംബത്തിൽ നടക്കുന്ന ഒരു ചെറിയ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു.കഥയുടെ പശ്ചാത്തലവും അവതരണ മികവുമാണ് ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നത്.ഏതൊരു അമ്മയും കടന്നു പോയിട്ടുള്ള മാനസിക സംഘർഷങ്ങളുടെ നേർകാഴ്ചയാണ് ചിത്രത്തിന്റെ കഥ സന്ദർഭം. ഒരു സ്ത്രീ അവളുടെ തൊഴിലിന്റെ പേരിൽ നേരിടേണ്ടി വരുന്ന സദാചാര അക്രമണങ്ങളുടെ നേർ മുഖമാണ് “പെണ്ണമ്മ “ എന്ന ഈ ഷോർട്ട് ഫിലിം…
ഒരു വീടിന്റെ ഒറ്റ മുറിയുടെ പശ്ചാത്തലം മാത്രം ഉപയോഗപ്പെടുത്തി അമ്മയും മകൾക്കും പുറമെ മറ്റ് അഭിനേതാക്കളെ എല്ലാം മറവിൽ നിർത്തി ചിത്രീകരിച്ച ഈ ചിത്രം വേറിട്ട ഒരു കാഴ്ചയാണ് നൽകുന്നത്. സദാചാര പൊഴിമുഖങ്ങളെ തുറന്ന് കാട്ടുന്ന ഈ ചിത്രം ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.. മീര പിള്ള, മിഥില രഞ്ജിത് എന്നിവരാണ് ശ്രദ്ധേയമായ അമ്മയും മകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
അൻറോബ് & അമംചന്ദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനീഷ് മാത്യുവും ശ്രീബ ഗോപകുമാറും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുൽഫിക്കർ ഇബ്രാഹിം ആണ്.ഛയാഗ്രഹണം സൈനുൽ ആബിദും എഡിറ്റിംഗ് ജോനാഥനും സംഗീതം വിപിൻ വിജയും മേക്കപ്പ് സുരേഷ് കെ ജോണും ആണ്…