പൂച്ചയായി മാറണമെന്ന ആഗ്രഹം കുറെകാലമായി ഉണ്ടായിരുന്നെന്നാണ് ഇറ്റാലിയന്‍ സ്വദേശിയായ ചിയാര ഡെല്‍ അബേറ്റ് പറയുന്നത്. ആഗ്രഹ സഫലീകരണത്തിനായി ഇരുപതിലധികം മാറ്റങ്ങളും ശരീരത്തില്‍ വരുത്തി. രൂപ മാറ്റം വരുത്തിയത് മുതലുള്ള വിഡിയോകള്‍ യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കാറുണ്ട്.
പതിനൊന്നാം വയസിലാണ് ആദ്യമായി ശരീരത്തില്‍ മാറ്റം വരുത്തിയത്. ഇതിനോടകം 72ലധികം തവണ ശരീരത്തിന്‍റെ പല ഭാഗങ്ങള്‍ തുളയ്ക്കുകയും ചെയ്തു. പൂച്ചയുടേത് പോലെയിരിക്കാന്‍ മൂക്ക് പതിപ്പിച്ചു, നാക്ക് വേര്‍പെടുത്തുകയും ചുണ്ട് തുളയ്ക്കുകയും ചെയ്തു. താന്‍ ഇപ്പോള്‍ സുന്ദരിയായ ഒരു ക്യാറ്റ് ലേഡി ആയിരിക്കുന്നെന്ന് അവര്‍ അവസാനം പങ്കുവെച്ച പോസ്റ്റിലും പറയുന്നു.
ബ്ലെഫറോപ്ലാസ്റ്റി എന്ന കണ്ണില്‍ ചെയ്യുന്ന സര്‍ജറിയും യുവതി ചെയ്തു. കൃഷ്ണമണിക്കും മാറ്റം വരുത്തി. ശസ്ത്രക്രിയ വഴി പെര്‍മനെന്‍റ് ഐലൈനറും യുവതി ശരീരത്തില്‍ ചെയ്തിട്ടുണ്ട്. ചെവി കൂര്‍പ്പിച്ചതോടൊപ്പം നെറ്റിയില്‍ പൂച്ചയുടേത് പോലെ ചെവിയാകൃതിയും രൂപപ്പെടുത്തിയിട്ടുണ്ട്.
നഖത്തിനും യുവതി മാറ്റം വരുത്തി. എത്രമാത്രം മനുഷ്യരുടെ ശരീരത്തിന് മാറാന്‍ സാധിക്കുമെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നെന്ന് യുവതി പറഞ്ഞു. പൂച്ചയുടെ രൂപത്തിലേക്ക് മാറണമെങ്കില്‍ പല്ലുകള്‍ക്കും കണ്ണുകള്‍ക്കും ഇനിയും മാറ്റം വരുത്തണമെന്നും യുവതി പറയുന്നു. കൂടുതല്‍ ടാറ്റു ചെയ്യുന്നതിനോടൊപ്പം ഒരു വാല്‍ കൂടി പിടിപ്പിത്താനുളള സര്‍ജറിയും ആലോചിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ad
View this post on Instagram