ആഢംബര ബസുകൾക്കെതിരെ ബോധപൂർവം കനത്ത പിഴ ചുമത്തുന്ന മോട്ടർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ സമരം തുടങ്ങുമെന്ന് ബസുടമ അസോസിയേഷനും അറിയിച്ചു.
പത്തനംതിട്ട പമ്പ സർവീസാണ് അടുത്ത ലക്ഷ്യമെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. നിയമ പോരാട്ടം തുടരുമെന്നും ഗിരീഷ് വ്യക്തമാക്കി. ആഢംബര ബസുകൾക്കെതിരെ ബോധപൂർവം കനത്ത പിഴ ചുമത്തുന്ന മോട്ടർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ സമരം തുടങ്ങുമെന്ന് ബസുടമ അസോസിയേഷനും അറിയിച്ചു.
അതേസമയം തമിഴ്നാട് മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് പെർമിറ്റ് ലംഘിച്ചതിന് പതിനായിരം രൂപ പിഴയീടാക്കി വിട്ടുനൽകി. ബസിന്റെ കോയമ്പത്തൂർ പത്തനംതിട്ട സർവീസ് യാത്രക്കാരുമായി പുനരാരംഭിച്ചു. കൃത്യം അഞ്ച് മണിക്ക് തന്നെ ബസ് യാത്ര തിരിച്ചിരുന്നു. ബസ് പത്തനംതിട്ട ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട്. കൃത്യമായ സർവീസ് ഉറപ്പാക്കാൻ നിയമ പോരാട്ടം തുടരുമെന്നാണ് ഗിരീഷ് അറിയിച്ചിട്ടുള്ളത്
View this post on Instagram