സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട് പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് ജോയ് മാത്യുവിനു അപകടമുണ്ടായത് .നടൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം
കോഴിക്കോട് നിന്ന് എറണാകുളത്ത് പോവുകയായിരുന്നു ജോയ് മാത്യു .ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന് മുൻഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു .പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് ,
പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ .ഈ അപകട വാർത്ത അറിഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ് ,സൂക്ഷിക്കണം ശത്രു അവർ കൊ ല്ലാൻ മടിയില്ലാത്തവരാണ്, അനേഷിക്കണം,ദൈവാനുഗ്രഹം ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു ,നേരിന്റെ ശബ്ദം,നിർഭയയുടെ ആൾരൂപം, പ്രാർത്ഥനയോടെ.,സത്യം വിളിച്ച് പറയുന്നവന്റെ അവസ്ഥ ഇതാണ്,കഴിഞ്ഞ ദിവസം നടൻ കൃഷ്ണ കുമാറിന്റെ കാറിലും ഇടിച്ചിരു,വിമർശിക്കുന്നതിനുള്ള മറുപടി ആയിരിക്കും വേഗം സുഖമാകട്ടെ,
തിരുവോണസൂര്യൻ ——മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!