സിപിഐഎം സംസ്ഥാന സമിതിയംഗം ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ മാനേജരാകുന്നത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബിനു ചുള്ളിയില്‍ രംഗത്തെത്തി. ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
യുവജന കമ്മീഷന്‍ സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഗവ. സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളില്‍ നിന്ന് ഇത്രയും തരം താണ പ്രവൃത്തി പ്രതീക്ഷിക്കുക വയ്യ. ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തല്‍സ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യം,’ അല്ലെങ്കില്‍ സര്‍ക്കാര്‍ അവരെ പുറത്താക്കാന്‍ ആര്‍ജ്ജവം കാട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സിവില്‍ കോടതിയുടെ അധികാരങ്ങളുള്ള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിപിഐഎമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന ജാഥയുടെ മാനേജര്‍. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ തലപ്പത്തിരുന്ന് കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെ സര്‍ക്കാര്‍ ഉടന്‍ പുറത്താക്കുക. കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവില്‍ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. 9-ാംവകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോള്‍ 1908-ലെ സിവില്‍ നടപടി നിയമസംഹിത(1908ലെ 5-ാം കേന്ദ്ര ആക്ട് ) പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്. പരാതിയിന്മേല്‍ ആളെ വിളിച്ചു വരുത്തുന്നതിനും, ഹാജരാകല്‍ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേല്‍വിസ്തരിക്കുന്നതിനും,രേഖകള്‍ കണ്ടെടുക്കുവാനും, ഹാജരാക്കുവാന്‍ ആവശ്യപ്പെടുന്നതിനും, തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയില്‍ നിന്നോ, ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകര്‍പ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനും ഒക്കെയുള്ള അധികാരം കമ്മീഷനുണ്ട്. അതൊരു സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഗവ.സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളില്‍ നിന്ന് ഇത്രയും തരം താണ പ്രവൃത്തി പ്രതീക്ഷിക്കുക വയ്യ. ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തല്‍സ്ഥാനം