സ്വയം വിവാഹം ചെയ്ത് യുവതി, ഒരു ആഗ്രഹം മാത്രം നടന്നില്ല; മറ്റ് സ്ത്രീകളെപ്പോലെ ഇക്കാര്യം ചെയ്യേണ്ടിവന്നില്ലല്ലോ എന്നതാണ് നേട്ടമെന്ന് ഇരുപത്തിനാലുകാരി

വഡോദര: വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ സ്വയം വിവാഹം ചെയ്ത് യുവതി. ഗുജറാത്ത് സ്വദേസിനിയായ ക്ഷമ ബിന്ദുമാണ് തന്നെത്തന്നെ വിവാഹം ചെയ്തത്. വിവാഹിതയായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇരുപത്തിനാലുകാരി പ്രതികരിച്ചു. ചുവപ്പ് വിവാഹ വസ്ത്രത്തിനൊപ്പം സിന്ദൂരവും മംഗല്യസൂത്രവും വധു ധരിച്ചിട്ടുണ്ട്.

 

ഇന്നലെയായിരുന്നു വിവാഹം. ജൂൺ 11 ന് ചടങ്ങ് നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിവാഹം നേരത്തെ ആക്കുകയായിരുന്നു.

ഗോത്രി ഏരിയയിലെ ക്ഷമയുടെ വീട്ടിൽവച്ചായിരുന്നു വിവാഹം നടന്നത്. 40 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിൽ ജീവിതകാലം മുഴുവൻ സ്വയം പിന്തുണയ്ക്കാമെന്ന് യുവതി വാഗ്ദ്ധാനം ചെയ്തു. വരനും പുരോഹിതനും ഒഴികെ ബാക്കിയെല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടായിരുന്നു.

മറ്റ് വധുക്കളെപ്പോലെ വിവാഹത്തിന് ശേഷം എനിക്ക് വീട്ടിൽ നിന്ന് പോകേണ്ടിവന്നില്ലെന്നാണ് പ്രധാന നേട്ടം.എന്റെ 10 സുഹൃത്തുക്കളും സഹപ്രവർത്തകരും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ. ഒരുപക്ഷെ രാജ്യത്തെ തന്നെ ആദ്യ സോളോഗാമിയായിരിക്കും ഞാൻ.

കല്യാണം ക്ഷേത്രത്തിൽ വച്ച് നടത്തണമെന്നുണ്ടായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് നടന്നില്ല. പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ എനിക്ക് വേദി മാറ്റേണ്ടിവന്നു. വിവാഹദിവസം ആരെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്ന് ഭയന്നിരുന്നു. എന്റെ സ്‌പെഷൽ ഡേ നശിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ വിവാഹം ഇന്നലെ നടത്തി’.- യുവതി പറഞ്ഞു.

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles