‘ ഇവിടെ കല്ല് പറിക്കുമ്പോൾ പല്ല് പറിക്കുമെന്ന് ഭീഷണി മുഴുക്കുന്നവരോട് ഒന്നേ പറയാനൊള്ളു, നിങ്ങളുടെ അതേ സംഘ മസ്തിഷ്ക്കം തന്നെയാണ് അവിടെ ബുൾഡോസർ ഓടിക്കുന്ന സർക്കാരിനുമുള്ളത്. ‘
ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ബുൾഡോസർ ഡ്രൈവിനെതിരെയുള്ള സമരത്തിന് കൈയടിക്കുന്ന സിപിഎം പ്രവർത്തകർ കേരളത്തിലെ കെ റെയിൽ വിഷയത്തിലും പ്രതികരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
പൗരനു മേലുള്ള ഏത് കടന്നു കയറ്റവും ഫാഷിസമാണ്. അതിനെതിരായുള്ള ഏതൊരു ചെറുത്തു നില്പ്പും പ്രതിരോധമാണ്, പോരാട്ടമാണെന്ന് പറഞ്ഞ രാഹുൽ ഡൽഹിയിലെ സംഘപരിവാർ അധിനിവേശത്തിനെതിരായ ചെറുത്ത് നില്പ്പിനു കൈയ്യടിക്കുന്നവർ, കേരളത്തിലെ പിണറായിസ്റ്റ് അധിനിവേശത്തിനെതിരെ അതിജീവന പോരാട്ടം നടത്തുന്നവരെ കല്ലെറിയുന്നത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പാണെന്നും കൂട്ടിച്ചേർത്തു.
‘ ഇവിടെ കല്ല് പറിക്കുമ്പോൾ പല്ല് പറിക്കുമെന്ന് ഭീഷണി മുഴുക്കുന്നവരോട് ഒന്നേ പറയാനൊള്ളു, നിങ്ങളുടെ അതേ സംഘ മസ്തിഷ്ക്കം തന്നെയാണ് അവിടെ ബുൾഡോസർ ഓടിക്കുന്ന സർക്കാരിനുമുള്ളത്.’- രാഹുൽ പറഞ്ഞു.
‘ അന:ധികൃതമായി പൗരന്റെ സ്വത്തിന്റെ കല്ലിളക്കുന്ന ഭരണത്തെ നോക്കി ഫാഷിസമെന്ന് പറഞ്ഞ് കവിതയെഴുതുന്നവരോർക്കുക, അതേ രീതിയിൽ ഭാവിയിലേക്കുള്ള ബുൾഡോസറോടാനുള്ള കുറ്റികളാണ് നിങ്ങളിവിടെ നാട്ടുന്നത്. നിങ്ങളോർക്കുക നിങ്ങളുമെങ്ങനെ ഫാഷിസ്റ്റുകളായിന്ന്…’ രാഹുൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം