സോളാർ ഉമ്മൻചാണ്ടിയെ അപമാനിച്ച കേസ് വിഎസ് 10 ലക്ഷം നൽകണം

തിരുവനന്തപുരം: സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നൽകി ഹർജിയിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന് തിരിച്ചടി. പരാമർശത്തിൽ വിഎസ് ഉമ്മൻചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു.

തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് ഉത്തരവ്.2013 ആ​ഗസ്റ്റിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ പരാമർശം. ഈ പരാമർശം മുൻനിർത്തിയാണ് ഉമ്മൻ ചാണ്ടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles