സംവിധായകൻ ഒമർ ലുലുവിന് തുറന്ന കത്തുമായി യുവാവ്

പ്രിയ സഹോദരന്‍ Omar Lulu ന് ഒരു തുറന്ന കത്ത്…
തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് അതും ഈ പുണ്യമാസത്തില്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത് എഴുത്തുന്നത്
ഞാനൊരു പൂർണ്ണ മതവിശ്വാസിയാണ്…

അതിൽ എപ്പോഴും അഭിമാനിക്കുകയും,കൂടെ ഇതര മത വിശ്വാസികളെയും, വിശ്വാസങ്ങളെയും, അവരുടെ ആചാരങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്ന ഭൂരിഭാഗം വിശ്വാസികളിൽ ഒരാൾ…
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോടപ്പം വര്‍ഷങ്ങളോളമായി ഈ പുണ്യമാസത്തില്‍ മുപ്പത്ത് നോമ്പും എടുക്കുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍ അത് അവിടെ നല്‍ക്കട്ടെ ..

ഒമർ ലുലുവിന്റെ പോസ്റ്റ്

സഹോദര സമുദായങ്ങളിലെ അവരുടെ വിശ്വാസ ആചാരങ്ങളെ ആ മതത്തിൽ പെട്ടവർ തന്നെ കളിയാക്കുകയോ, അപമാനിക്കുകയോ ചെയ്യുന്നത് കണ്ടാൽ പോലും അത്തരം നികൃഷ്ട ജീവികളോട് അങ്ങേയറ്റം വെറുപ്പും അമർഷവും തോന്നുന്നത് ഞാനൊക്കെ പഠിച്ച മതവും അതിന്റെ യദാർത്ഥ സംസ്കാരവും അങ്ങിനെയായത് കൊണ്ട് തന്നെയാണ്…
താങ്കളുടെ ഉദ്ദേശ്യം കൃത്യമാണ് ഡയറക്ടറേ…

താങ്കളെ പോലുള്ള നാലാളറിയുന്നവർക്ക് ഇനിയും കൂടുതൽ റീച് കിട്ടാനും മീഡിയകളിൽ നിറഞ്ഞാടാനുമാണ് ഇത്തരം കോപ്രായങ്ങൾ എങ്കിൽ മുസ്ലീം സഹോരങ്ങള്‍ മാത്രമല്ല, യദാർത്ഥ വിശ്വാസികളായ എല്ലാ മതസ്ഥരും പുച്ഛിച്ചു തള്ളും…
വ്യക്തികളെയും വിശ്വാസങ്ങളെയും ബഹുമാനിക്കലും ഇല്ലാത്തതും താങ്കളുടെ സ്വാതന്ത്ര്യം…
അപമാനിക്കാതിരിക്കുക എന്നത് വലിയ സംസ്കാരം കൂടിയാണ് എന്നത് ഓര്‍മ്മപ്പെടുത്തുന്നു…

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles