പ്രശസ്ത ഫ്രഞ്ച് മോഡൽ മെറിൻ അൽ ഹൈമർ. ഇസ്ലാം മതം സ്വീകരിച്ച് ഹജ്ജ് കർമം നിർവഹിച്ചതിന്റെ ചിത്രങ്ങൾ മെറിൻ സോഷ്യല്ഡ മീഡിയ പേജുകളിലൂടെ പങ്കിട്ടു. ഈ നിമിഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെന്ന് മെറിൻ പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം എന്നാണ് മതപരിവർത്തനത്തെ കുറിച്ച് മോഡൽ പറഞ്ഞത്. ‘എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്’, എന്നാണ് മെറീൻ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്. താൻ തെരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയിൽ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. മറ്റൊരു മതത്തിലേക്ക് മാറുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും മനസ്സും ഹൃദയവും ആത്മാവും യോജിപ്പിച്ചതിൻറെ ഫലമായാണ് താൻ ഇസ്ലാം തെരഞ്ഞെടുത്തതെന്നും മെറീൻ പറഞ്ഞു.