ഭോപ്പാല്‍: മധ്യപ്രദേശിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ മേയര്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ മുന്‍ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസിന് വിജയം. ഗ്വാളിയോര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്കാണ് കോണ്‍ഗ്രസ് വിജയിച്ചു കയറിയത്.
57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇവിടെ വിജയിക്കുന്നത്. കോര്പ്പറേഷന് മേയര്‍ സ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാനും പ്രചരണത്തിനിറങ്ങിയിരുന്നു. എങ്കിലും ബിജെപിക്ക് മേയര്‍ സ്ഥാനം നിലനിര്‍ത്താനായില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപിയുടെ പരാജയം തിരിച്ചടിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച ആംആദ്മി പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്കുന്ന വിജയം ലഭിച്ചു. സിംഗ്റൗളി മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്കാണ് ആംആദ്മി പാര്‍ട്ടി വിജയിച്ചു കയറിയത്. കഴിഞ്ഞ തവണ ബിജെപിയാണ് ഇവിടെ വിജയിച്ചത്. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി റാണി അഗര്‍വാളാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് വിശ്വകര്‍മ്മയെ 9352 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.