എതിർപക്ഷത്ത് നിൽക്കുമ്പോഴും ആദരവോടെ മാത്രം വീക്ഷിച്ചിട്ടുള്ള യുവനേതാക്കൾ

എതിർപക്ഷത്ത് നിൽക്കുമ്പോഴും ആദരവോടെ മാത്രം വീക്ഷിച്ചിട്ടുള്ള യുവനേതാക്കൾ…

കനയ്യകുമാറും ജിഗ്നേഷ് മേവാനിയും…

ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയ പ്രചാരകരാകും…

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് നിഷ്കളങ്കരായ ജനതയുടെ മതവിശ്വാസത്തെയും ദേശസ്നേഹത്തെയും സമർത്ഥമായി ചൂഷണം ചെയ്ത് അധികാരം കയ്യാളുന്ന സംഘപരിവാർ രാഷ്ട്രീയമാണ്…
രാജ്യത്തെ ജനജീവിതം
ഓരോദിവസവും കൂടുതൽ ദുസ്സഹമായി വരികയാണ്…
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായിരിക്കുന്നു…
സംഘപരിവാർ സർക്കാർ രാജ്യസമ്പത്ത് മുഴുവൻ വിറ്റു തുലച്ച് ധൂർത്തടിക്കുന്നു…

തിരഞ്ഞെടുപ്പ് വേളകളിൽ ജനകീയ വിഷയങ്ങൾ ചർച്ചയാവാതിരിക്കാൻ പുൽവാമയിലേതുപോലെ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കപ്പെടുന്നു…
ഉത്തരേന്ത്യയിൽ ക്രൂരമായി കൊലച്ചെയ്യപ്പെടുന്ന ദളിത് സഹോദരിമാരുടെ ദാരുണാനുഭവങ്ങൾ പോലും ജാതീയ വിഭജനങ്ങൾക്കും അതിലൂടെ രാഷ്ട്രീയ ലാഭത്തിനും ഉപയോഗിക്കപ്പെടുന്നു…

ഭാരതത്തിന്റെ യശസ്സും
സാധാരണക്കാരന്റെ ജീവിതവും വീണ്ടെടുക്കണമെങ്കിൽ
വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സംഘപരിവാർ രാഷ്ട്രീയത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്…
അത്തരമൊരുപോരാട്ടത്തിന് നേതൃത്വം നൽകാൻ കഴിയുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് എന്ന തിരിച്ചറിവുമായി കൂടുതൽ ജനകീയ നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് പ്രതീക്ഷിക്കാം…

kanayya join congress

TY Shihabudhen

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles