ഞാൻ കോൺഗ്രസിൽ ചേരുന്നു, കനയ്യ
കാരണം ഇത് ഒരു പാർട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുമാണ്. ഞാൻ ‘ജനാധിപത്യ’ത്തിലൂന്നിപ്പറയുന്നു … കോൺഗ്രസില്ലാതെ രാജ്യത്തിന് നിലനിൽക്കാനാവില്ലാ ഞാൻ മാത്രമല്ല പലരും കരുതുന്നത് അത് തന്നെയാണ്
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ രാജ്യത്ത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്തു നിന്നും വ്യക്തികളെന്ന നിലയിൽ ശക്തമായി പോരാടുന്നവരാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും.
രാജ്യത്തെ കലാലയങ്ങൾ അന്യായമായി എൻ.ഡി.എ കാലത്ത് ആക്രമിക്കപ്പെട്ടപ്പോൾ പ്രതിരോധത്തിന്റെ പ്രതീകമായി ഉയർന്നു വന്ന നേതാവാണ് കനയ്യ. മികച്ച പ്രഭാഷകനും സംഘാടകനുമായി കുറഞ്ഞ കാലയളവിൽ അദ്ദേഹം സ്വയം തെളിയിച്ചിട്ടുണ്ട്.
ജിഗ്നേഷ് മേവാനി സാമൂഹ്യ നീതിയുടെ മുദ്രാവാക്യമുയർത്തി ഗുജറാത്തിലെ പിന്നോക്ക ജനാവിഭാഗങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിച്ചയാളാണ്. ഭൂപ്രശ്നം പോലെയുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടൽ നടത്തുന്ന ആളാണ്. കോൺഗ്രസിനോട് അടുപ്പം കാണിക്കാതിരുന്ന ആദ്യ കാലത്തും അംബേദ്കറോടൊപ്പം ഗാന്ധി കൂടി അദ്ദേഹത്തിന്റെ വാക്കുകളിൽ കടന്നുവരുന്നത് ശ്രദ്ധിച്ചിരുന്നു. ഗുജറാത്തിലെ ജനപ്രതിനിധി കൂടിയായ അദ്ദേഹത്തിന്റെ വരവ് സംസ്ഥാനത്തെ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നുറപ്പാണ്.
ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു ഇന്ത്യ നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണം എന്ന രാഷ്ട്രീയ സന്ദേശമാണ് ഇരുവരുടെയും കടന്നുവരവിലൂടെ ഒരിക്കൽക്കൂടി വെളിവാവുന്നത്. കനയ്യ കുമാറിനും ജിഗ്നേഷ് മേവാനിക്കും ഹൃദയാഭിവാദ്യങ്ങൾ.
Facebook by Pc vishnunadh