ട്രെയിന്‍ യാത്രക്കിടയില്‍ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്‍റെ സഹോദരൻ കാസിം കോൺഗ്രസിൽ ചേരുന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജിഗ്നേഷ് മേവാനിയോടൊപ്പമാണ് കാസിം കോൺഗ്രസിൽ ചേരുന്നത്. ട്രെയിൻ യാത്രക്കിടയിൽ 2017ലാണ് ജുനൈദിനെ ഗോരക്ഷക് ഗുണ്ടകള്‍ മർദ്ദിച്ചു കൊന്നത്
രാജ്യത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രതികൾക്ക് എതിരെ നടപടി ഒന്നുമില്ല. തെറ്റ് ചെയ്ത കുറ്റവാളികൾ ജയിലിൽ നിന്നിറങ്ങി സുഖമായി പുറത്തിറങ്ങി നടക്കുന്നു. രാജ്യത്തിനു വേണ്ടി നമുക്ക് ഒറ്റക്കെട്ടായി നിൽക്കണം”- കാസിം പറഞ്ഞു.