നമ്മുടെ സ്മാര്‍ട്ട്ഫോണുകള്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിലെ ഏറ്റവും മികച്ച ഒന്നാണ് ലൊക്കേഷന്‍ ട്രാക്കിംഗ്. എന്തു കൊണ്ടാണ് നിങ്ങള്‍ ഫോണിലെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത്? അതിനു പല കാരണങ്ങള്‍ ഉണ്ട്
മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും സൃഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരസ്പരം അവരുടെ ലൊക്കേഷന്‍ പങ്കിടാം കൂടാതെ നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടു പോയാല്‍ കൂടിയും ലൊക്കേഷന്‍ കണ്ടു പിടിക്കാം. എന്നാല്‍ ചില സാഹചര്യങ്ങലില്‍ നിങ്ങള്‍ക്ക് അവര്‍ അറിയാതെ തന്നെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യേണ്ടി വരും. അത് മുകളില്‍ സൂചിപ്പിച്ചിരുന്നതു പോലെ നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളുമായുളള ബന്ധം വളരെ പ്രധാന്യമുളളവയാണ്. എപ്പോഴാണ് അപകടഹങ്ങള് വന്നു ചേരുന്നതെന്നറിയില്ല. നമ്മുടെ കുട്ടകള്‍ സുരക്ഷിതമാണോ എന്നറിയാന്‍ ഓരോ മിനിഷവും നമ്മള് ആകുലരാണ്.
നമ്മടെ കുട്ടികള്‍, അല്ലെങ്കില്‍ നമുക്ക് അത്രയ്ക്ക് വേണ്ടപ്പെട്ടവര്‍ സുരക്ഷിതമാണോ എന്നറിയാന്‍ അവര്‍ തന്നെ അറിയാതെ അവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഇവിടെ കുറച്ചു മാര്‍ഗ്ഗങ്ങള്‍ കൊടുക്കുന്നു. ഒരു അറിയപ്പെടാത്ത വ്യക്തിയില്‍ ഈ ട്രിക്ക് ഉപയോഗിക്കരുത്. 1. ഒരു ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുന്നത് ഇക്കാലത്ത ബുദ്ധിമുട്ടുളള കാര്യമല്ല. അവര്‍ അറിയാതെ തന്നെ അവരുടെ ലൊക്കേഷന്‍ വളരെ ലളിതമായ മാര്‍ഗ്ഗത്തിലൂടെ കണ്ടു പിടിക്കാം. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ‘Cocospy’ എന്ന ആപ്പ് ഉപയോഗിക്കാം. Cocospy ആപ്ലിക്കേഷന്റെ APK കണ്ടെത്തിയ ശേഷം നിങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തത്സമയ ഉപകരണത്തിന്റെ സ്ഥാനം ട്രാക്ക് ചെയ്യാന്‍ Cocospy ഡാഷ്ബോഡ് ഉപയോഗിക്കാം. ഒരു കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, നിങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളുടെ ഫോണില്‍ ഇന്റര്‍നെറ്റും ലൊക്കേഷന്‍ സേവനവും ഓണ്‍ ആയിരിക്കണം. ഇനി പശ്ചാത്തലത്തില്‍ Cocospy ആപ്പ് പ്രവര്‍ത്തിക്കുകയും എന്നാല്‍ ഇത് നിങ്ങളുടെ ആപ്ലിക്കേഷന്‍ ലിസ്റ്റില്‍ കാണുകയും ഇല്ല. അങ്ങനെ ഫോണ്‍ ഉപയോഗിക്കുന്ന ആള് അറിയാതെ തന്നെ അവരുടെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്കു ചെയ്യാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഇത് ആപ്പ് പ്രവര്‍ത്തിക്കും. ഈ ആപ്ലിക്കേഷന്‍ ഏറ്റവും ഉപയോഗപ്രദമാകുന്നത് മാതാപിതാക്കള്‍ക്കാണ്. ഇത് ഉപയോഗിച്ച് അവര്‍ക്ക് അവരുടെ കുട്ടികളുടെ ലൊക്കേഷന്‍ കണ്ടെത്താം. 2. ‘Find My Device’ എന്നതിലൂടേയും നിങ്ങളുടെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം. ഇതാണ് നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ സേവനം സജീവമാക്കേണ്ടതുണ്ട്. കൂടാതെ ഉപകരണത്തിന്റെ ലൊക്കേഷന്‍ അറിയാന്‍ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഉപകരണത്തിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് ഉപകരണത്തിന് ഗൂഗിള്‍ അക്കൗണ്ട് ആക്സസ് ചെയ്തിരിക്കുകയും വേണം.
Ad
View this post on Instagram