കൊച്ചി: നാല് ചുറ്റിൽ നിന്നും തനിക്കെതിരെ ഡീഗ്രേഡിങ് നടന്നു കൊണ്ടിരിക്കുകയാണെന്ന് റോബിൻ രാധാകൃഷ്ണൻ. തനിക്ക് ഇതൊന്നും ഏൽക്കില്ലെന്നും പുല്ലാണെന്നും പറയുകയാണ് റോബിൻ. ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരു കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ റോബിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തി.
തനിക്കെതിരെ നടക്കുന്നത് കനത്ത ഡീഗ്രേഡിങ് ആണെന്നാണ് റോബിൻ പറയുന്നത്. താൻ ഒറ്റയ്ക്ക് വന്നവനാണെന്നും തനിക്ക് ഇതൊന്നും ഏൽക്കില്ലെന്നുമാണ് റോബിൻ പറയുന്നത്. താൻ അലറിയാലും ഓളി ഇട്ടാലും ആർക്കാണ് ഇത്ര ചേതമെന്നും റോബിൻ ചോദിക്കുന്നുണ്ട്. ഇപ്പോൾ കാണുന്ന ശത്രുക്കൾ ഒന്നും ശത്രുക്കൾ അല്ലെന്നും, ഇനി നേരിടാൻ പോകുന്നതാണ് വലിയ ശത്രുക്കളെന്നും റോബിൻ പറയുന്നു.
‘മാസ് ഡീഗ്രേഡിംഗാണ്. നാല് ഭാഗത്തു നിന്നും ഡീഗ്രേഡിംഗാണ് നടക്കുന്നത്. എനിക്ക് പുല്ലാണ്. ഞാന്‍ ഒറ്റയ്ക്ക് വന്നവനാണ്. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്താണ് ഇവിടെ വരെ എത്തിയത്. ബിഗ് ബോസിനകത്തു വച്ച് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരുത്തനും എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല. കാരണം തോറ്റു പോകുന്നവരുടെ മുന്നില്‍ വാശിയോടെ ജീവിച്ച് കാണിക്കാനുള്ള ചങ്കൂറ്റം ഞാന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എന്റെ വാശി മാത്രമല്ല എന്റെ തീരുമാനമാണ്.
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നതാണ് റോബിന്‍ മാറണം മാറണം എന്നത്. സൗകര്യമില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ ജീവിച്ച് മരിക്കും. ഒരുത്തനും വേണ്ടി എന്റെ ഐഡന്റിറ്റി ഞാന്‍ മാറ്റില്ല. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഒരിടത്തും പറഞ്ഞിട്ടില്ല പുണ്യാളന്‍ ആണെന്നോ മഹാത്മാ ഗാന്ധിയാണെന്നോ. ഞാന്‍ കുറച്ച് ബാഡ് ബോയ് ആണ്. ബിഗ് ബോസില്‍ നിന്നും വന്ന ശേഷം എന്നെ ചിലര്‍ സമീപിച്ചത് ദുരുദ്ദേശത്തോടെയായിരുന്നു. അവര്‍ക്ക് അവരുടെ നേട്ടമായിരുന്നു വലുത്. അതൊന്നും നടക്കാതെയായപ്പോള്‍ എനിക്കിട്ട് പണിയും തന്നാല്‍ പോകാമെന്ന് കരുതി. എനിക്കിട്ട് പണി തന്നാല്‍ അത് വാങ്ങി പോക്കറ്റില്‍ വെക്കാന്‍ എനിക്കാകില്ല. ഞാന്‍ തിരിച്ച് പണിയും’, റോബിൻ പറയുന്നു.