വെറുതെ ഉപയോഗ്യ ശൂന്യമാണെന്ന് കരുതി വലിച്ചെറിയേണ്ടുന്ന ഒന്നല്ല വാഴപ്പിണ്ടി. വാഴപ്പിണ്ടികൊണ്ട് രുചികരമായ അച്ചാര്‍ തയ്യാറാക്കാം. നല്ല നാടന്‍ വാഴപ്പിണ്ടി അച്ചാറിനൊപ്പം കഞ്ഞിയാണ് ബെസ്റ്റ് കോമ്പിനേഷന്‍. ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഉദരപ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. വാഴപ്പിണ്ടി അച്ചാറിനായുള്ള ചേരുവകള്‍
വാഴപ്പിണ്ടി അച്ചാറിനായുള്ള ചേരുവകള്‍
1 വാഴപ്പിണ്ടി ( ചെറുതായി അരിഞ്ഞത്) 2 കപ്പ്
2 വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 സ്പൂണ്‍
3 മുളകുപൊടി – 2 സ്പൂണ്‍
4 മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
5 ഉലുവപ്പൊടി – 1/2 സ്പൂണ്‍
6 കായപ്പൊടി – 1/2 സ്പൂണ്‍
7 ഉപ്പ് – ആവശ്യത്തിന് നല്ലെണ്ണ – 1 കപ്പ്
8 വിനാഗിരി – അവശ്യത്തിന്
9 കറിവേപ്പില – 10 എണ്ണം കടുക് ആവശ്യത്തിന്
10 മാങ്ങാ (ചെറുതായി അരിഞ്ഞത്) – 1
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചതിന് ശേഷം ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക, ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് വഴറ്റണം. നിറം മാറിയതിന് ശേഷം ഇതിലേക്കു വാഴപ്പിണ്ടി ചേര്‍ത്ത് മൂന്ന് മിനിറ്റ് നേരം നന്നായി ഇളക്കണം. വെള്ളം ഇറങ്ങി കഴിയുമ്പോള്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി, കായം എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്കു മാങ്ങ അരിഞ്ഞതും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കണം. കറിവേപ്പിലയും വിനാഗരിയും ചേര്‍ത്ത് 2 മിനിറ്റ് ഇളക്കി തീ ഓഫ് ചെയ്യുന്നതോടെ രുചികരമായ വാഴപ്പിണ്ടി അച്ചാര്‍ തയ്യാര്‍.