കൊച്ചി: തീ പിടുത്തം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ബ്രഹ്മപുരം തീപിടിത്തത്തിന്റെ ബുദ്ധിമുട്ടുകൾക്ക് അവസാനമായിട്ടില്ല.
പുകയിൽ ബുദ്ധിമുട്ടുന്ന കൊച്ചി നിവാസികൾ വലിയ വിമർശനം ആണ് ഉന്നയിക്കുന്നത്. നിരവധി സിനിമ താരങ്ങൾ വിമർശനവുമായി എത്തിയിരുന്നു.
‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.
എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’, ആഷിഖ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു
അതേസമയം ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ആറ് സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. മാർച്ച് രണ്ട് വൈകിട്ട് സെക്ടർ ഒന്നിൽനിന്നാണ് തീ പടർന്നത് എന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യത പോലീസ് വിശദമായി അന്വേഷിക്കും.