മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഹണിറോസ്. മണിക്കുട്ടൻ നായകനായെത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണിറോസ് ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് റിങ് മാസ്റ്റർ, അഞ്ചു സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഉദ്‌ഘാടന വേദികളിലെ നിറസാന്നിധ്യമായ ഹണി റോസ് ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.
View this post on Instagram
ഇപ്പോഴിതാ നാടൻ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ചുവന്ന ബ്ലൗസും, സെറ്റ് മുണ്ടും ഉടുത്ത് ഫോട്ടോഷോട്ടിന് പോസ്സ് ചെയ്യുന്ന വീഡിയോയാണ് ഹണി റോസ് ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതേസമയം എന്തൊക്കെ കാണിച്ചാണ് ഫീൽഡിൽ പിടിച്ച് നിൽക്കാൻ പറ്റുന്നതെന്നാണ് വീഡിയോയ്ക്ക് ചിലർ കമന്റ് നൽകിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ad
View this post on Instagram