കൊച്ചി: മല്ലു ട്രാവലർ എന്ന ട്രാവൽ വ്‌ളോഗർ കണ്ണൂർ ഇരിട്ടി സ്വദേശി ഷാക്കിർ സുബ്ഹാനെതിരെ പീഡനക്കേസ്. സൗദി വനിതയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
എന്നാൽ, പരാതി 100 ശതമാനവും വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഷാക്കിർ സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് കയറിപ്പിടിച്ചുവെന്നാണ് പരാതി. അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനോടൊപ്പമാണ് ഇവർ എത്തിയിരുന്നത്. അഭിമുഖത്തിനിടെ അദ്ദേഹം പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് ഷാക്കിർ കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.