കോട്ടയം : ആളുകളിൽ നിന്നും പണം വാങ്ങി നഗ്ന വീഡിയോകോൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മർദ്ധിക്കുകയും ചെയ്തതായി ഭാര്യയുടെ പരാതി. ഇരുപതുകാരിയായ യുവതിയാണ് പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു.
നഗ്നവീഡിയോകോൾ ചെയ്യുന്നതിനായി ആളുകളിൽ നിന്നും പണം വാങ്ങുകയും നഗ്നവീഡിയോകോൾ ചെയ്യാൻ യുവതിയെ നിർബന്ധിക്കുകയുമായിരുന്നു. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ധിച്ചെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അശ്ലീല ആപുകൾ വഴിയും വാട്സാപ്പ് വഴിയുമാണ് നഗ്നവീഡിയോകോൾ ചെയ്യാൻ ഭർത്താവ് നിർബന്ധിച്ചിരുന്നെയതെന്നും യുവതി പറയുന്നു.