കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും നിങ്ങളുടെ കുട്ടികളെ തമിഴ്നാട്ടിലേക്ക് അയക്കൂ ഞങ്ങള്‍ അവരെ നന്നായി നോക്കിക്കൊള്ളാമെന്നും നടി ഐശ്വര്യ. യൂട്യൂബില്‍ പങ്കുവച്ച വിഡിയോയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് താരം ചില അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് പറയുന്നത്
‘പണ്ടൊരിക്കൽ ഞാൻ ഷൂട്ടിങ് ആവശ്യമായി തിരുവല്ലയിലായിരിക്കുമ്പോൾ, ബസ് സ്റ്റോപ്പിലേക്കുള്ള റോഡിൽ വച്ച് ഒരു ആൺകുട്ടി വന്ന് കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ എവിടെ എന്നാണ് ഞാൻ ചോദിക്കുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ തനിച്ച് യാത്ര ചെയ്യാൻ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണ്.’ താരം ചോദിക്കുന്നു.
കുട്ടികളെ നല്ല നടപ്പ് പഠിപ്പിച്ചു വളർത്താത്ത സ്കൂളുകളിൽ അവരെ വിടില്ല എന്ന് മാതാപിതാക്കൾ തീരുമാനം എടുക്കണം. കുട്ടികളെ തമിഴ്നാട്ടിലേക്ക് വിടൂ, ഞങ്ങൾ അവരെ നല്ലത് പറഞ്ഞുകൊടുത്ത് വളർത്താം. ഞങ്ങൾ എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആളുകളാണ്. നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളർത്താൻ തമിഴ്നാടാണ് നല്ലതെന്നും ഐശ്വര്യ പറയുന്നു.