ഗ്ലാമറസ് ലുക്കിൽ അന്ന രാജന്റെ ഫോട്ടോ

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ.ആലുവ സ്വദേശിയായ അന്ന സിനിമയിലെത്തുന്നതിന് മുമ്പ് നേഴ്സായി പ്രവർത്തിച്ചിരുന്നു.പേര് അന്ന എന്നാണെങ്കിലും ലിച്ചി എന്നാണ് താരത്തിന്റെ വിളിപ്പേര്. ആ പേരിലാണ് കൂടുതൽ അറിയപ്പെടുന്നതും.നായികയായി വന്ന ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരാണത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു.

ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി ഉണ്ടായിരുന്നു താരത്തിന്.സച്ചിൻ, മധുരരാജ, അയ്യപ്പനും കോശിയും എന്നിവയാണ് ലിച്ചി അഭിനയിച്ച മറ്റ് ചിത്രങ്ങൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അന്ന.തന്റെ ഫോട്ടോസും വിഡിയോസും എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് അന്ന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ ആണ്.കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles