92 വർഷത്തെ ലോകകപ്പ് ഫുട്‍ബോളിന്റെ ചരിത്രം ഇന്ന്  ഇവർ തിരുത്തിയെഴുതും.

 

നാളിതുവരെ ആണുങ്ങളുടെ കളിയിൽ കയറാതെ കരയിൽ കാഴ്ചക്കാരായി നിന്ന പെണ്ണുങ്ങളിൽ നിന്നും മൂന്നുപേർ വിസിലുമായി കളിക്കളത്തിൽ ഇറങ്ങും. ആണുങ്ങളുടെ മാത്രം കളിക്കളമെന്ന ചീത്തപ്പേര് നാളെ ഫിഫ വച്ചൊഴിയും. അവരുടെ വിസിലിനു ആൺപട കാതോർക്കും, അവരുടെ തീരുമാനങ്ങൾ ശിരസാവഹിക്കും,

അവരുയർത്തുന്ന മഞ്ഞക്കാർഡിൽ തലകുനിക്കും. ആദ്യമായി അവർ മൂന്നുപേർ നിയന്ത്രിക്കുന്ന തൊണ്ണൂറുമിനിട്ടിൽ രണ്ടു പുരുഷ ടീമുകൾ ലോകകപ്പിൽ ഏറ്റുമുട്ടും. ഒരു നൂറ്റാണ്ടോളം പഴക്കവും പാരമ്പര്യവുമുള്ള ഡിഫൻസിനെ തകർത്ത് മൂന്നു റഫറി പെണ്ണുങ്ങളുടെ ഗോൾ.

ആരു ജയിച്ചാലും തോറ്റാലും ഇന്നത്തെ  ജർമനി  കോസ്റ്റാറിക്ക മത്സരത്തിൽ കിരീടം ചൂടുന്നത്‌ ഇവരായിരിക്കും – ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പർട്ടും കൂടെ അസിസ്റ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട ബ്രസീലിന്റെ ന്യുസ ബാക്കും മെക്സിക്കോയുടെ കാരെൻ ഡയസും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles