കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ‘ഭാരത് ജോഡോ യാത്ര

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് കോൺഗ്രസ്.

ഇതിന് മുന്നോടിയായി കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽനടയായി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ യുടെ ഒരുക്കങ്ങളും ആരംഭിച്ചു. ഇന്നലെ ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ യോഗം ചേർന്നിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി യാണ് യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി 148 ദിവസം നീളുന്ന പദയാത്രയാണ് കോൺഗ്രസിന്റെ പദ്ധതി യാത്രയിലുടനീളം മുന്നൂറിൽപരം വാഹനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന ഇതോടെ നേതൃനിരയിലേക്ക് രാഹുൽ തന്നെ മടങ്ങിയെത്തുമെന്ന സൂചനകളുമുണ്ട്. ‘നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും,

 

 

‘നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും, യുവാക്കളും പ്രായമായവരുമെല്ലാം ഈ പദയാത്രയുടെ ഭാഗമാകും. ആരോഗ്യ പ്രശ്നങ്ങളും പ്രായത്തിന്റേതായ വെല്ലുവിളികളും മറികടന്ന് ഈ യാത്രയുടെ ഭാഗമാകാനുള്ള വഴികൾ എന്നെപ്പോലുള്ള മുതിർന്ന നേതാക്കൾ കണ്ടെത്തേണ്ടിവരും.

കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഈ പദയാത്ര’ ‘ഭാരത് ജോഡോ യാത്ര’ പ്രഖ്യാപിച്ച് സോണിയ ഗാന്ധി പറഞ്ഞിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles