‘മിഷൻ 2024’ കോണ്‍ഗ്രസ്സിന്‍റെ ഭാഗമാവാൻ പ്രശാന്ത് കിഷോർ ചർച്ച സജീവം

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ദിഗ്‌‌വിജയ് സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രശാന്ത് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. . ഇതിനു മുൻപു നിരവധിത്തവണ പ്രശാന്ത് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് കോൺഗ്രസ് വിശദീകരണമെങ്കിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നാണ് പ്രശാന്തുമായി അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.

‘മിഷൻ 2024’ സംബന്ധിച്ച് ധാരണയിലെത്തിയാൽ ഗുജറാത്ത് ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുമതലയും പ്രശാന്ത് കിഷോറിനെ ഏൽപ്പിച്ചേക്കും.

ഉപദേശക റോളിനുപകരം പ്രശാന്ത് കിഷോറിനു കോൺഗ്രസിൽ അംഗത്വം നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതു സംബന്ധിച്ചു വ്യക്തതയില്ല.
മേയ് 2നുള്ളിൽ തന്റെ ഭാവിപരിപാടികൾ വ്യക്തമാക്കുമെന്നാണു പ്രശാന്ത് നേരത്തെ അറിയിച്ചത്.

കോൺഗ്രസിനെ പൂർണമായും ഉടച്ചുവാർത്തു നവീകരിക്കണമെന്ന അഭിപ്രായമാണ് പ്രശാന്ത് നേതൃത്വത്തിനു മുന്നിൽവച്ചത്. എന്നാൽ മുതിർന്ന നേതാക്കളെ ഉൾപ്പെടെ അധികം പിണക്കാതെയുള്ള സമീപനം മതിയെന്നാണ് ഹൈക്കമാൻഡ് പക്ഷം. ഇതു സംബന്ധിച്ചാണ് ചർച്ചകൾ നീളുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles