ജൂണ്‍ ഒന്നു മുതല്‍ ഗൂഗിള്‍ ഫോട്ടോസിലെ അണ്‍ലിമിറ്റഡ് സ്റ്റോറേജ് ഫീച്ചര്‍ അവര്‍ പിന്‍വലിക്കുകയാണ്. ജൂണ്‍ 1 മുതല്‍ ജിമെയില്‍ ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് തുടങ്ങി എല്ലാം ചേര്‍ത്ത് 15 ജി.ബി മാത്രമാണ് സൗജന്യമായി ലഭിക്കുക. അതില്‍ കൂടുതല്‍ വേണമെങ്കില്‍ പണം മുടക്കി വാങ്ങേണ്ടിവരും.
എന്നാല്‍ ജൂണ്‍ ഒന്ന് കഴിഞ്ഞാലും അതിനുമുന്‍പ് സ്റ്റോര്‍ ചെയ്തുവച്ചിട്ടുള്ള ഫോട്ടോകള്‍, അതെത്രയെണ്ണമുണ്ടെങ്കിലും, സുരക്ഷിതമായി പിന്നീടും ലഭ്യമാവും. അവ ഇപ്പറഞ്ഞ 15 ജി.ബി പരിധിയില്‍ ഉള്‍പ്പെടില്ല.
നിങ്ങള്‍ക്ക് ചെയ്യാവുന്നവ
നിങ്ങളുടെ പക്കലുള്ള എല്ലാ ഫോട്ടോകളും ഗൂഗിള്‍ ഫോട്ടോസിലേക്ക് അപ്ലോഡ് ചെയ്യാം ഹാര്‍ഡ് ഡിസ്ക്, മറ്റു ഫയലുകള്‍ എന്നിവയില്‍ ഉള്ളതൊക്കെ അപ് ലോഡ് ചെയ്യുന്നതാണ് സേഫ്. ഹാര്‍ഡ് ഡിസ്കൊക്കെ എപ്പോള്‍ വേണമെങ്കിലും അടിച്ചുപോകാം ഇ- മെയില്‍ ബോക്സിലോ ഗൂഗിള്‍ ഡ്രൈവിലോ ഡ്രോപ് ബോക്സിലോ മറ്റോ ശേഖരിച്ചുവെച്ചിട്ടുള്ളവയും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാം
എങ്ങനെ ചെയ്യാം?
photos.google.com എന്ന സൈറ്റില്‍ നിങ്ങളുടെ ജീമെയില് ഐഡി ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക. അവിടെ സെറ്റിങ്സില്‍ രണ്ടുതരത്തില്‍ സേവ് ചെയ്യാനുള്ള ഓപ്ഷന് കാണാം. ഒന്നുകില്‍ ഒറിജിനല്‍ ഫയല്‍ ആയി. അല്ലെങ്കില്‍ ഹൈ ക്വാളിറ്റി ആയി. ഇതില്‍ ഹൈ ക്വാളിറ്റി എന്ന ഓപ്ഷന് എടുത്താല്‍ നിങ്ങളുടെ 15 ജി.ബി എന്ന സ്റ്റോറേജ് പരിധി ബാധകമല്ല. എത്ര ലക്ഷം ഫോട്ടോകള്‍ വേണമെങ്കിലും ഒരൊറ്റ ഗൂഗിള്‍ ഐഡിയില്‍ തന്നെ സ്റ്റോര്‍ ചെയ്യാം