ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ട്രൂ കോളർ. എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന കെണികളെ കുറിച്ച് ഉപയോക്താക്കൾ ചിന്തിക്കാറില്ല. യൂസറിന്റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ട്രൂകോളർ വിവരങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഓൺലൈൻ വായ്പ ആപ്പുകളിലും ഗെയിമുകളിലും ഒളിഞ്ഞിരുന്ന ചതിക്കുഴികൾ പുറത്ത് വന്നതോടെ ട്രൂ കോളർ ഉപയോഗിക്കുന്നതിലുള്ള ദോഷഫലങ്ങളും പുറത്ത് വരികയാണ്.
ട്രൂ കോളർ ഉപയോഗിച്ചാലും ഇല്ലെങ്കിലും നമ്മുടെയെല്ലാം ഫോൺ നമ്പർ ആപ്പിൽ കാണാൻ കഴിഞ്ഞേക്കും. ഉപയോക്താവിന്റെ പേര്, ഫോൺ നമ്പറുകൾ, ഇ – മെയിൽ വിലാസങ്ങൾ, മേൽവിലാസം, മൊബൈൽ സർവീസ് ഓപ്പറേറ്റർ എന്നീ വിവരങ്ങളാണ് നമ്മൾ പോലും അറിയാതെയാണ് അവരുമായി കൈമാറുന്നത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഫോണിലേക്ക് വരുന്ന മെസ്സേജുകളും ഇവർക്ക് നിരീക്ഷിക്കാൻ കഴിയും. ഇത് തന്നെയാണ് മറ്റ് പല ആപ്പുകളുടെയും അവസ്ഥ. ട്രൂകോളറിന്‍റെ ഉപയോക്താക്കളില്‍ 60 ശതമാനത്തിൽ അധികവും ഇന്ത്യയില്‍ നിന്നാണ്. ഇങ്ങനെയുള്ള ആപ്പുകൾ നിരീക്ഷിച്ച് നിരോധിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കാൻ ഇരിക്കുകയാണ് ഹൈടെക്ക് ക്രൈം എൻക്വയറി സെൽ.